Friday, September 13, 2024
Home Kasaragod എംഐസി ഉദുമ മേഖല സിഎം ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥന സദസ്സ് നടത്തി

എംഐസി ഉദുമ മേഖല സിഎം ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥന സദസ്സ് നടത്തി

by KCN CHANNEL
0 comment

ചെമ്പരിക്ക: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എംഐസി ഉദുമ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിഎം ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥന സദസ്സ് ചെമ്പരിക്ക സി എം ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു.

മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ ഉസ്താദ് നടത്തിയിട്ടുള്ള സേവനങ്ങളെ സ്മരിച്ചു .

ചെമ്പരിക്ക മഖാമില്‍ വച്ച് നടന്ന കൂട്ടുപ്രാര്‍ത്ഥനയില്‍ ഖാലിദ് ഫൈസി ചേരൂര്‍ നേതൃത്വം നല്‍കി. എംഐസി ട്രഷറര്‍ ഖത്തര്‍ അബ്ദുള്ള ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. എം ഐ സി ഉദുമ മേഖല പ്രസിഡന്റ് അബ്ബാസ് ഹാജി കല്ലട്ര അധ്യക്ഷത വഹിച്ചു. എം ഐ സി ഉദുമ മേഖല വര്‍ക്കിംഗ് സെക്രട്ടറി സുഹൈല്‍ ഹുദവി മുക്കൂട് സ്വാഗതം പറഞ്ഞു.എം ഐ സി പി ആര്‍ ഒ സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി മാസ്തിക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ മദനി , അഷ്‌റഫ് റഹ്‌മാനി ചൗക്കി , യൂസുഫ് ബാഖവി , അബ്ദുല്‍ ഖാദര്‍ സഅദി ,ഷാഫി ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക , അബ്ബാസ് ഹാജി കുന്നില്‍ , അബ്ദുറഹ്‌മാന്‍ തുരുത്തി , ചെമ്പരിക്ക ജുമാമസ്ജിദ് ഖത്തീബ് സിദ്ദീഖ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നടത്തി. മേഖലാ ജോയിന്‍ സെക്രട്ടറി സൂഫി മൗവ്വല്‍ നന്ദി പറഞ്ഞു.

You may also like

Leave a Comment