സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉദ്യാവരം പ്രവാസി സംഘടനയായ റിയാദ് ഉദ്ദാര്‍ക്കാര്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ സീസണ്‍ 4 കുടുംബ സംഗമം ശ്രദ്ധേയമായി. റിയാദ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി ഉപദേഷ്ടാവ് കുന്നിപ്പ മൂസാ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ഉദ്യാവരം പ്രവാസി സംഘടനയായ റിയാദ് ഉദ്ദാര്‍ക്കാര്‍സിന്റെ ആഭിമുഖ്യത്തില്‍ 94-ാം സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ സീസണ്‍ 4 കുടുംബ സംഗമം ശ്രദ്ധേയമായി. ഫയാസ്മാഹിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടി റിയാദ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി ഉപദേഷ്ടാവ് കുന്നിപ്പ മൂസ ഉദ്ഘാടനം ചെയ്തു.
ഇഖ്ബാല്‍ മുഹമ്മദ്, മൂസ പാലസ്, ഉസ്മാന്‍ പാലസ്, അയ്യൂബ് ലത്വന്‍, മുസ്തഫ കെ.എസ്, അഷിഫ് സുലൈമാന്‍, ഫയാസ്, അജിത് മാഡ, അബു ജലാല്‍, നിസാര്‍ ഗുഡ്ഡെ, അന്‍സാഫ് ദുബായ്, സിദ്ദീഖ് ദുബായ്, ജാസിം ദുബായ് തുടങ്ങിയവര്‍ മുഖ്യാഥിതികളായി. സയ്യിദ് പൊക്കര്‍, സിദ്ദീഖ് മൗലാന റോഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് മൗലാന റോഡ്, ഖാലിദ്, മുനാജ്, സമദ്, ഫജീന സലീം എന്നിവരെ മൊമെന്റോ നല്‍കി ഷാള്‍ അണിയിച്ച് പ്രശസ്തിപത്രം നല്‍കി ആദരിച്ചു.
പ്രവാസികളുടെ ആരോഗ്യം, സമ്പാദ്യം തുടങ്ങിയ വിഷയങ്ങളില്‍ സുവൈല്‍ ആദം ക്ലാസ് എടുത്തു.
തുടര്‍ന്ന്, വിവിധ വിനോദ പരിപാടികളും മത്സരങ്ങളും നടന്നു. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി വേര്‍തിരിച്ചുള്ള മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അഷിഫ് മൂസ, അഷ്‌റഫ് ഉസ്മാന്‍, ഫയാസ്, അന്‍സാര്‍ സൂഫി, ഐഷ റൈസ്, ഫജീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫര്‍വീസ് ഉമര്‍ സ്വാഗതവും, നസീര്‍ ഷാഫി നന്ദിയുംപറഞ്ഞു.