25
സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത് 56,800 രൂപയായി
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടും. ഇത് വില ഉയര്‍ത്തും. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്
ഇന്ന് ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.