Home Gulf പ്രവാസികള്‍ക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു

പ്രവാസികള്‍ക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു

by KCN CHANNEL
0 comment

അബുദാബി: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിക്കുന്നു. മുപ്പത് കിലോ സൗജന്യ ബാഗേജ് അനുവദിച്ചുള്ള ഓഫര്‍ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു.

ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.’സ്റ്റഫ് ഓള്‍ യുവര്‍ സ്റ്റഫ്’ എന്ന പേരിലാണ് അറിയിപ്പ്. നിലവില്‍ ചെയ്യുന്ന ബുക്കിങ് സമയത്ത് ബാഗേജ് റൂള്‍ പരിശോധിച്ച് ഉറപ്പാക്കി ഈ സൗകര്യം ഉപയോഗിക്കാം എന്നാണ് അറിയിപ്പ്. ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും നിലവില്‍ 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

You may also like

Leave a Comment