ഉപ്പള ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത 66- മേല്‍പ്പാത കൈക്കമ്പവരെ നീട്ടണമെന്നാവശ്യപ്പെട്ട് കര്‍മസമിതി ധര്‍ണ നടത്തി
സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ടൗണിന്റെ വികസനത്തിന് വിഘാതമാകുന്ന രീതിയിലാണ് നിലവിലെ നിര്‍മാണമെന്ന് കര്‍മസമിതി ആരോപിച്ചു.
വിവിധ റോഡുകളുടെ സംഗമ കേന്ദ്രമായ ഉപ്പള ടൗണിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ പറ്റാത്തതിനാല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ സ്തംഭിക്കുകയാണ്. മേല്‍പ്പാത നീട്ടിയാല്‍ മാത്രമെ ഇതിന് പരിഹാരമാകൂവെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ധര്‍ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗംവുമായ ഗോള്‍ഡന്‍ റഹ്‌മാന്‍ അധ്യക്ഷനായി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹനീഫ്, ബ്ലോക്ക് പഞ്ചായത്തംഗം അശോക്, പഞ്ചായത്തംഗങ്ങളായ റഫീഖ് കൊടിബയല്‍, ഇബ്രഹിം പെരിങ്കടി, മജീദ് പച്ചമ്പള, ബാബു ബന്ദി യോട്, മുസ്താഖ് ഉപ്പള, മഹമൂദ് കൈക്കമ്പ, യു.കെ. അബ്ദുല്‍ റഹ്‌മാന്‍, ജബ്ബാര്‍ പള്ളം തുടങ്ങിയവര്‍ സംസാരിച്ചു