പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലമ്പൂരില്‍ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണം യോഗം നടത്താന്‍ തീരുമാനിച്ചത്. കടുത്ത പിണറായി വിരുദ്ധനായ കെഎം ഷാജിയെ ഉദ്ഘാടകനായി നിശ്ചയിക്കുകയും ചെയ്തു. പോസ്റ്റര്‍ തയ്യാറാക്കി പ്രചാരണം തുടങ്ങിയ ശേഷമാണ് ഇത് അന്‍വറിന് ലീഗിലേക്ക് വഴിയൊരുക്കാനുള്ള നീക്കം ആണെന്ന് വിലയിരുത്തിലുണ്ടായത്.
കോഴിക്കോട്: നിലമ്പൂരില്‍ നടത്താനിരുന്ന കെഎം ഷാജിയുടെ രാഷ്ട്രീയ വിശദീകരണം യോഗം ഉപേക്ഷിച്ചതിനെ ചൊല്ലി വിവാദം. സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തെ തുറന്നു കാട്ടാനായിരുന്നു യോഗം. എന്നാല്‍ ഇത് അന്‍വറിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ യോഗം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചത്.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലമ്പൂരില്‍ മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണം യോഗം നടത്താന്‍ തീരുമാനിച്ചത്. കടുത്ത പിണറായി വിരുദ്ധനായ കെഎം ഷാജിയെ ഉദ്ഘാടകനായി നിശ്ചയിക്കുകയും ചെയ്തു. പോസ്റ്റര്‍ തയ്യാറാക്കി പ്രചാരണം തുടങ്ങിയ ശേഷമാണ് ഇത് അന്‍വറിന് ലീഗിലേക്ക് വഴിയൊരുക്കാനുള്ള നീക്കം ആണെന്ന് വിലയിരുത്തിലുണ്ടായത്. ഇതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടത്. എന്നാല്‍ ഷാജി അനുകൂലികള്‍ അച്ചടിച്ച പോസ്റ്ററുകള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ലീഗില്‍ ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് ആരോപണം ഇതോടെ ശക്തമായി.
അതേസമയം, വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയോ കെഎം ഷാജിയോ പ്രതികരിച്ചില്ല. നേരത്തെ അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്ത അതേ നേതാവ് തന്നെയാണ് പൊതുയോഗം നടത്താനുള്ള നീക്കത്തിന് പിന്നിലെന്നും പ്രാദേശിക നേതൃത്വം പറയുന്നു. എന്നാല്‍ ഇത് നിഷേധിക്കുകയാണ് മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ മുണ്ടേരി. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പരിപാടി തീരുമാനിച്ചിട്ടില്ല. പോസ്റ്ററും തയ്യാറാക്കിയിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ പടച്ചുണ്ടാക്കിയതാണ്. വ്യാജ പ്രചരണം നടത്തുകയാണെന്നും ഇഖ്ബാല്‍ മുണ്ടേരി പറഞ്ഞു. പിവി അന്‍വറിനെ തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ എന്നപോലെ ലീഗിലും ചേരിതിരിവുണ്ട്. സിപിഎമ്മിനെ ഭയന്ന് ഒരു വിഭാഗം നേതാക്കള്‍ പരിപാടി മുടക്കിയതാണെന്ന് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തര്‍ക്കം മുറുകുകയാണ്.