തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഉയര്‍ന്നത്. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണ്.
മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വര്‍ണവിലയെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡില്‍ ആയിരുന്നു സ്വര്‍ണവില.
വിപണിയില്‍ നിന്നും 10 ടണ്‍ സ്വര്‍ണം വാങ്ങുന്ന വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവര്‍ വീണ്ടും ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങുമ്പോള്‍ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വര്‍ണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയര്‍ന്ന 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,875 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.