കാസര്‍കോട് : ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ടീം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി നഗര സഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും നഗര സഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മനുമായ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് തളങ്കര ഹകീം അജ്മല്‍ , ഹോസ്പിറ്റല്‍ സൂപ്രണ്ട് ശ്രീകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ജമാല്‍ അഹമ്മദ്, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഫിറോസ് അടുക്കത്ത്ബയല്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജലീല്‍ തുരുത്തി, യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ട്രഷററും വൈറ്റ് ഗാര്‍ഡ് മുനിസിപ്പല്‍ കോര്‍ഡിനേറ്ററുമായ മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് മണ്ഡലം വൈസ് ക്യാപ്റ്റനുമായ ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, സെക്രട്ടറി അനസ് കണ്ടത്തില്‍,മാഹിന്‍ കുന്നില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ബഷീര്‍ കടവത്ത്, അസീം നെല്ലിക്കുന്ന്, സുബൈര്‍ യു എ, സജീര്‍ ബെദിര, ആഷിഖ് ഖാസിലൈന്‍, മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു
കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ പരിസരം ശുചീകരിച്ചു
40