Home Kasaragod ജില്ലയിലെ 64 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

ജില്ലയിലെ 64 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

by KCN CHANNEL
0 comment

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 64 ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളാകുന്നതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണ്‍ ചന്ദ്രഗിരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ചന്ദ്രഗിരില സ്‌കൂളില്‍ സോളാര്‍ പ്ലാന്റ് മുഖേനെയാണ് വൈദ്യുതി ലഭ്യമാക്കുന്നത്. ജൈവമാലിന്യ സംസ്‌ക്കരണ ഉപാധിയായി തുമ്പൂര്‍മൊഴി കമ്പോസ്റ്റ് പിറ്റും പാചകപ്പുരയിലെ സ്റ്റീം കുക്കര്‍ സംവിധാനവും ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കുടിവെള്ളം ശുചീകരിക്കുന്നതിനുള്ള ആര്‍.ഒ പ്ലാന്റ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂളിലെ പുതിയ ലാബിന്റെ ഉദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷ അഡ്വ.എസ്.എന്‍. സരിത നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ും മാലിന്യമുക്തം നവകേരളം കാസര്‍കോട് ജില്ലാ നിര്‍വ്വഹണ സമിതി വൈസ് ചെയര്‍മാനുമായ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. സ നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ പരിപാടി വിശദീകരിച്ചു. സ്‌കൂള്‍ പി.ടി.എ എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് കോളിയടുക്കം, പിടി.എ പ്രസിഡന്റ് കാടങ്കോട് അബൂബക്കര്‍, ദീപ ടീച്ചര്‍, ശിവാനി വി, സീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. രാധാകൃഷ്ണന്‍ സ്വാഗതവും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് നവീന്‍കുമാര്‍ നന്ദിയും പറഞ്ഞു. ധാരാളം പരിമിതികള്‍ ഉണ്ടെങ്കിലും വേസ്റ്റ് ബിന്‍, ബയോ വേസ്റ്റ് ബിന്‍, പച്ചത്തുരുത്ത് എന്നിവയും ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. എന്‍.എസ്.എസ്, എസ്.പി.സി, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു.

You may also like

Leave a Comment