Home Sports 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇറാനി കപ്പില്‍ ചരിത്രം കുറിച്ച് മുംബൈ, 15-ാം കിരീടം

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇറാനി കപ്പില്‍ ചരിത്രം കുറിച്ച് മുംബൈ, 15-ാം കിരീടം

by KCN CHANNEL
0 comment

ലഖ്‌നൗ: രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ കീരിടപ്പോരാട്ടം സമിനലയായെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് മുംബൈ പതിനഞ്ചാം തവണ ഇറാനി കപ്പ് സ്വന്തമാക്കിയത്. 27 വര്‍ഷത്തിനുശേഷമാണ് മുംബൈ ഇറാനി കപ്പ് കിരീടം നേടുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ മുംബൈക്കായി ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനാണ് കളിയിലെ താരം. സ്‌കോര്‍ മുംബൈ 537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ 416.

ഒന്നാം ഇന്നിംഗ്സില്‍ 121 റണ്‍സ് ലീഡ് നേടിയ മുംബൈ അഞ്ചാം ദിനം 153-6 എന്ന സ്‌കോറിലാണ് ക്രീസിലിറങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ(17) നഷ്ടമായ മുംബൈക്ക് തൊട്ടു പിന്നാലെ ഷാര്‍ദ്ദുല്‍ ഠാകകൂറിനെയും(2) നഷ്ടമായി. ഇതോടെ റെസ്റ്റ് ഓഫ് ഇന്ത്യ വിജയപ്രതീക്ഷയിലായി. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ 292 റണ്‍സിന്റെ ലീഡ് മാത്രമായിരുന്നു മുംബൈക്ക് ഉണ്ടായിരുന്നത്. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ തനുഷ് കൊടിയാന്‍ മൊഹിത് അവാസ്തിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ പൊലിഞ്ഞു.

You may also like

Leave a Comment