Home Gulf ഷിഫാഹു റഹ്‌മാ ആറു പഞ്ചായത്തുകള്‍ക്ക് ചികിത്സാധന സഹായം അനുവദിച്ചു

ഷിഫാഹു റഹ്‌മാ ആറു പഞ്ചായത്തുകള്‍ക്ക് ചികിത്സാധന സഹായം അനുവദിച്ചു

by KCN CHANNEL
0 comment

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി മാസംതോറും നടത്തിവരാറുള്ള ചികിത്സാധന സഹായ പദ്ധതിയാണ് ഷിഫഹു റഹ്‌മാ

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വച്ച് നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 6 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 3 കിഡ്‌നി രോഗികുമായി
മൊത്തം 6 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.

പുത്തിഗ പഞ്ചായത്ത് ഉറുമിയിലെ കാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്ത് ബംബ്രാണ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് 11ആം വാര്‍ഡ് കോണിബയിലെ കാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ കളിയൂര്‍ വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, പൈവളികെ പഞ്ചായത്ത് 18 ആം വാര്‍ഡ് അട്ടഗോളിയി ലെ കിഡ്‌നി രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് കുഞ്ചത്തൂര്‍ വാര്‍ഡിലെ കിഡ്‌നി രോഗിക്കും ആണു തുക അനുവദിച്ചു നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ചള്ളങ്കയം ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷെറെര്‍ ഉമ്പു ഹാജി പെര്‍ള ,ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗളി , മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട്, സുനൈഫ് പേരാല്‍, ഇബ്രാഹിം ജാറം, ,ഖാലിദ് ബംബ്രാണ,ഹമീദ് മാസിമാര്‍,ബഷീര്‍ അറബി,മുനീര്‍ ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു
രോഗികള്‍ക്കുള്ള ധന സഹായം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ, മുനീര്‍ ബത്തേരിക് കൈമാറി.
ശിഫാഹുറഹ്‌മാ കോഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഈറോഡി സ്വാഗതവും റിപ്പോര്‍ട്ട് അവതരണവും നടത്തി . മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ ഹൊസങ്കടി നന്ദിയും പറഞ്ഞു.

You may also like

Leave a Comment