85
സംസ്ഥാനത്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണ്. 160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്.
നേരിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം സ്വര്‍ണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബര്‍ ആദ്യ വാരം സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവ സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്