മൊഗ്രാല്‍പുത്തൂര്‍ : മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്ലാന്‍ 25, കോണ്‍ക്ലെവ് 2024 ക്യാമ്പ് നാളെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ ആരിക്കാടി കെ പി റിസോര്‍ട്ടില്‍ നടത്തുന്നതിന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി, വാര്‍ഡ് പ്രസിഡന്റ് -സെക്രട്ടറിമരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗത്തില്‍ തീരുമാനിച്ചു
2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൂര്‍വ്വധികം ശക്തമാക്കുക എന്ന ഉദ്ദേശത്തിലാണ് പ്ലാന്‍ 25
സംഘടിപ്പിക്കുന്നത്.
പുതിയ കാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് അനുവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്, സംഘടന, വികസനം, സാമൂഹികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളും ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെടും
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തെ വിദക്തരായ പാര്‍ട്ടി പ്രവത്തകര്‍ തുടങ്ങിയവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്
രാവിലെ 9.30 ന് ജില്ലാ ട്രഷറര്‍ പി.എം. മുനീര്‍ ഹാജി പതാക ഉയര്‍ത്തുന്നത്തോടെ ക്യാമ്പിന് തുടക്കമാവും
സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യും, സംഘടന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും, തെരഞ്ഞെടുപ്പ് വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാടും സംവദിക്കും, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട് പ്ലാന്‍ 25 വിശദീകരണം നടത്തും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജന:സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അടക്കം മുസ്ലിം ലീഗിന്റെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും
യോഗം പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു അന്‍വര്‍ ചേരങ്കയ് അദ്ധ്യക്ഷം വഹിച്ചു, സിദ്ദിഖ് ബേക്കല്‍ സ്വാഗതവും കബീര്‍ പി എംനന്ദിയുംപറഞ്ഞു
മുസ്ലിം ലീഗ് പ്ലാന്‍ 25 മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കോണ്‍ക്ലെവ് 2024
68
previous post