കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തില്‍ പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി ആവശ്യപ്പെട്ടു.
ദുബായ്: വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ തിരിച്ച് കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ കെയര്‍ നടപടിക്രമം പിന്‍വലിക്കണമെന്ന് ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഇ-കെയര്‍ നടപടിക്രമങ്ങളെ തുടര്‍ന്ന് ഉണ്ടായ മന്ദഗതി, മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ഉണ്ടാക്കുന്ന കാല താമസം ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ മാനസികമായി തളര്തുകയാണ്.
അനാവശ്യമായ ഇത്തരം നടപടി ക്രമം മൃതദേഹം നാട്ടിലേക്ക് എത്തി സമയബന്ധിദമായി സംസ്കാര ചടങ്ങുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാകുന്നത് എന്ന് ദുബായ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ദുഖിതരായ കുടുംബങ്ങളുടെ മാനസിക സംഘര്‍ഷം കണക്കിലെടുത്ത് അടിയന്തരമായി ഇ കെയര്‍ അപ്പ്രൂവല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച്
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ധാര്‍മികതയ്ക്ക് തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
ദുരിതകരമായ സമയത്ത് സാന്ത്വനം ലഭ്യമാകുകയും, തടസങ്ങളില്ലാതെ സംസ്കാര ചടങ്ങുകള്‍ക്ക് മുന്നോട്ട് പോകാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.