കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയില്‍ വെച്ച് ചേര്‍ന്നു. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി എസ് കുമ്പളയും സംയുക്തമായി ഈ മേളയ്ക്ക് നേതൃത്വം നല്‍കുന്നു.
വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ ഇതുവരെയുള്ള പ്രവര്‍ത്തന്ന റിപ്പോര്‍ട്ട് വായിച്ചു.
ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ രവിമുല്ലചേരി സ്വാഗതം പറഞ്ഞു. ഉപ ചെയര്‍മാന്‍ എ കെ ആരിഫ് അധ്യക്ഷതവഹിച്ചു.
എച്ച് എം ഷൈലജ, സബൂറ, ബി എ റഹിമാന്‍, വിവേകാനന്ദന്‍, അനില്‍കുമാര്‍, പ്രേമ ഷെട്ടി, പ്രേമാവതി, ശോഭ, മൊയ്തീന്‍ അസീസ്, കെ ബി യൂസഫ്,രത്‌നാകരന്‍, സിവരാമന്‍, വിനിഷ, മുന്ന, ഇറമ്മ ,ബിന്‍യാമിന്‍ , ചിത്ര, ദിനേഷ് ഡോ. സിവലാല്‍,ഹരിനാരായണന്‍, മുഹാജിര്‍, പ്രസൂദി സക്കീന, സുരേഷ് കജകോടി, മദ്യസദനന്‍, സേമനാദന്‍, പ്രദിപ്, ഷാന, ഷാജു എന്നിവര്‍ പ്രസംഗിച്ചു. നന്ദി:മനോജ്കുമാര്‍
കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂര്‍ത്തിയായി
162