Home Kasaragod ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്കും പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്കും പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

by KCN CHANNEL
0 comment

മൊഗ്രാല്‍ : ഗാന്ധിജയന്തി ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തില്‍ വിജയികളായ ഹസ്സന്‍ അസ്മല്‍, ഫിദ ആമിന കുമ്പള സബ്ജില്ലാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 93 കിലോ വിഭാഗത്തില്‍ ചാമ്പ്യനായ അബൂബക്കര്‍ ഹിബ്ബാന്‍ അബ്ദുല്ല എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഇത്തരം വിദ്യാര്‍ത്ഥികള്‍ നാടിന് മുതല്‍ക്കൂട്ടാണെന്നും ആവശ്യമായ പിന്തുണ നല്‍കാന്‍ നാട്ടുകാര്‍ മുന്നോട്ടുവരണമെന്നും സമ്മാനദാനം നിര്‍വഹിച്ചുകൊണ്ട് പ്രമുഖ പ്രവാസി വ്യവസായി അബ്ദുള്ളകുഞ്ഞി സ്പിക് പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടികെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കമ്മിറ്റി അംഗങ്ങളായ ടി.പി അനീസ്,ബി.കെ കലാം, ടി പി എ റഹ്‌മാന്‍, മമ്മ്ണു മീലാദ് നഗര്‍, കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ടി എം ഷുഹൈബ്,സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അഷറഫ് പെര്‍വാഡ് ദേശീയവേദി ഭാരവാഹികളായ എം എ മൂസ, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, മുഹമ്മദ് അബ്‌കോ, എം.ജി.എ റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ : ഗാന്ധിജയന്തി ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികള്‍ക്കും
കുമ്പള സബ്ജില്ലാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യനുമുള്ള ദേശീയ വേദിയുടെ ഉപഹാരങ്ങള്‍ ദുബൈ -മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി സ്പിക്
വിതരണം ചെയ്യുന്നു.

You may also like

Leave a Comment