കുമ്പള.കാസര്‍ഗോഡ് ജില്ലാ പ്രവാസി ലീഗ് നിലവില്‍ കൊണ്ടുവരു ന്ന പ്രവാസി സ്‌കീമായ ‘കരുതലിന്റെ കാവല്‍” അപേക്ഷ ഫോറം കുമ്പളയില്‍ വിതരണം ചെയ്തു തുടങ്ങി.
കുമ്പള ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്ബി എന്‍ മുഹമ്മദാലി, കുമ്പള പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് യൂസഫിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങ് യഹിയ തങ്ങള്‍ ബംബ്രാണ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നേതാവ് എകെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌കീമിന്റെ കണ്‍വീനര്‍ സെഡ് എ മൊഗ്രാല്‍
നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ജനറല്‍ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹമീദ് യൂസഫ് അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് ബദരിയ നഗര്‍,മുഹമ്മദ്,ബിഎ സിദ്ദീഖ് മൊഗ്രാല്‍, നൂര്‍ ജമാല്‍, എച്ച്.എ. ഹസ്സന്‍ മൊഗ്രാല്‍, ഹുസൈന്‍ ഖാദര്‍ ദര്‍വേഷ്, മൊയ്തീന്‍കുട്ടി ഹാജി, അഹമ്മദ് കുഞ്ഞി, യൂസഫ് കോട്ട, ഇബ്രാഹിം മൈസൂര്‍, മുഹമ്മദലി, മസൂദ് മൊഗ്രാല്‍, കാസിം പി എം എന്നിവര്‍ സംബന്ധിച്ചു, ട്രഷറര്‍ അബൂബക്കര്‍ പെര്‍വാഡ് നന്ദി പറഞ്ഞു.