അസോസിയേഷന്റെ പ്രതിഷേധവും മാതൃഭൂമി വാര്‍ത്തകളും കര്‍ഷകര്‍ക്ക് ഗുണമായി
കാസര്‍കോട് ഡിസ്ട്രിക്ട് ലൈസന്‍സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലെ മുഖ്യ ആവശ്യം ചില പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ അംഗീകരിച്ചു വരുന്നതായി അസോസിയേഷന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായി ഷൂട്ടര്‍മാരെ നിയമിച്ചതും പന്നി ശല്യം കുറച്ചതും കള്ളാര്‍ പഞ്ചായത്ത്. പ്രസിഡണ്ട് ടി കെ നാരായണന്‍ പ്രത്യേക താല്പര്യം എടുത്താണ് കര്‍ഷകരെ സഹായിക്കുന്നതിനായി എം പാനല്‍ ലിസ്റ്റ് തയാറാക്കി പന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ കോടോ ബേളൂര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ ലൈസന്‍സ് ഉടമകളുടെയും കര്‍ഷകരുടെയും പോലീസ് ഫോറസ്റ്റ് പഞ്ചായത്ത് അധികൃതരുടെ മീറ്റിംഗ് വിളിച്ചു കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ഇന്നലെ കരിന്തളം പഞ്ചായത്തില്‍ അസോസിയേഷന്‍ മെമ്പര്‍മാരുടെ സഹായത്തോടെ ടി കെ രവിയുടെ നേതൃത്വത്തില്‍ പന്നിവേട്ട നടത്തുകയും കൃഷി നശിപ്പിക്കുന്ന പന്നിയെ കൊല്ലുകയും ചെയ്തു. ഫോറസ്റ്റ് പോലീസ് ,പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ ജഡം മറവ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍
ഫോറസ്റ്റ് ഓഫീസര്‍
അസോസിയേഷന്‍ മെമ്പര്‍മാരായ ശശി പാലംകൈ, സി കെ ബാലചന്ദ്രന്‍, ബാലകൃഷ്ണന്‍ KT, ഗംഗാധരന്‍, കരുണാകരന്‍ ,ശശി പള്ളിപ്പുറം
എന്നിവര്‍ നേതൃത്വം നല്‍കി
ഗണ്‍ ലൈസന്‍സിസ് അസോസിയേഷന്റെ പ്രതിഷേധം കര്‍ഷകര്‍ക്ക് ഗുണമായി
84