Home Sports എറിക് ടെന്‍ ഹാഗിനെ പുറത്താക്കി

എറിക് ടെന്‍ ഹാഗിനെ പുറത്താക്കി

by KCN CHANNEL
0 comment

തോറ്റ് തോറ്റ് മടുത്തു! ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പുതിയ കോച്ച് ഉടന്‍
2023ലെ കാരബാവോ കപ്പും 2024ലെ എഫ്എ കപ്പും ടെന്‍ ഹാഗിന് കീഴിലാണ് നേടുന്നത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എറിക് ടെന്‍ ഹാഗിനെ പുറത്താക്കി. സീസണിലെ മോശം തുടക്കത്തിന് പിന്നാലെയാണ് ടെന്‍ ഹാഗിനെ പടിയിറക്കി വിട്ടത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ്, വെസ്റ്റ് ഹാമിനോട് തോറ്റിരുന്നു. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാക്കിയ യുണൈറ്റഡ് നാല് മത്സരങ്ങളിലും പരാജയപ്പെട്ടു. നിലവില്‍ ലീഗില്‍ 14-ാം സ്ഥാനത്താണ് യുണൈറ്റഡ്. കഴിഞ്ഞ വര്‍ഷം ടെന്‍ ഹാഗ് യുണൈറ്റഡിനൊപ്പമുണ്ട്. രണ്ട് കിരീടങ്ങളും സമ്മാനിച്ചു.

2023ലെ കാരബാവോ കപ്പും 2024ലെ എഫ്എ കപ്പും ടെന്‍ ഹാഗിന് കീഴിലാണ് നേടുന്നത്. പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉടനുണ്ടാവും. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഗരെത് സൗത്ത്ഗേറ്റ് പരിശീലകനായെത്തുമെന്നുള്ള വാര്‍ത്തകളുണ്ട്. അതുവരെ മുന്‍ താരം റൂഡ് വാന്‍ നിസ്റ്റല്‍ റൂയ് ടീമിന്റെ താല്‍ക്കാലിക പരിശീലകനാകും. ടീമിന്റെ തലവര മാറ്റാന്‍ ടെന്‍ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം എല്ലാകോണുകളില്‍ നിന്നും നേരത്തെ ഉണ്ടായിരുന്നു.

ഇനി പ്രതീക്ഷ സല്‍മാന്‍-അസറുദ്ദീന്‍ സഖ്യത്തില്‍! രഞ്ജിയില്‍ ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

അദ്ദേഹത്തിന്റെ ഭാവി നിശ്ചയിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എക്‌സിക്യൂട്ട് പ്രതിനിധികളുടെ നിര്‍ണായക യോഗം ചേരുകയും ചെയ്തു. ടെന്‍ ഹാഗിന് പകരം തോമസ് ടുഷേല്‍ പരിശീലകനാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തു.

You may also like

Leave a Comment