കുമ്പള.ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള നഗരത്തിലെ നിര്‍മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും, അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറാ-യൂസുഫ് ദേശീയപാത കേരള റീജിണല്‍ ഓഫീസര്‍ ബി.എല്‍ മീണയ്ക്ക് നിവേദനം നല്‍കി.
തിരുവനന്തപുരത്തെ ഓഫീസിലെത്തിയായിരുന്നു നിവേദനം നല്‍കിയത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള നഗരത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതവും, ആശങ്കയും അദ്ദേഹത്തോട് ബോധിപ്പിക്കുകയും നിര്‍മാണത്തില്‍ ടൗണിന് തടസ്സമാകാത്ത വിധത്തില്‍ സമഗ്രമാ യ മാറ്റം വരുത്താനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വ്യക്തമായ ധാരണയില്ലാതെയാണ് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മുതല്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള മൂന്നുറ് മീറ്ററിലേരെയുള്ള നിര്‍മാണമെന്നും ഈ നിര്‍മ്മാണ രീതി ടൗണിന് ദോഷം ചെയ്യുമെന്നും, അതുകൊണ്ടുതന്നെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും
താഹിറാ-യൂസുഫ് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരം എംഎല്‍എ,എ.കെ.എം അഷ്‌റഫ്‌ന്റെ പേഴ്‌സല്‍ അസിസ്റ്റന്റ് അഷ്‌റഫ് കൊടിയമ്മയും പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.