22
‘കേരളത്തിന്റെ വളര്‍ച്ചയും കാസര്‍ഗോഡിന്റെ തളര്‍ച്ചയും’
കേരളപ്പിറവി ദിനത്തില്‍ മൊഗ്രാലില്‍ ദേശീയവേദി സെമിനാര്‍ സംഘടിപ്പിക്കും.
മൊഗ്രാല്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് (വെള്ളിയാഴ്ച)രാവിലെ 10 മണിക്ക് ദേശീയവേദി ഓഫീസില്‍ വെച്ച് മൊഗ്രാല്‍ ദേശീയവേദി സെമിനാര്‍ സംഘടിപ്പിക്കുന്നു.
‘കേരളത്തിന്റെ വളര്‍ച്ചയും കാസറഗോഡിന്റെ തളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും, പ്രശസ്ത മോട്ടിവേറ്ററുമായ പി മുഹമ്മദ് നിസാര്‍ പെര്‍വാഡ് വിഷയാവതരണം നടത്തും.സകല മേഖലകളിലും ജില്ല നേരിടുന്ന അവഗണന സെമിനാറില്‍ തുറന്നു കാട്ടും.ചടങ്ങില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെ
നാട്ടിലെ സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് മൊഗ്രാല്‍ ദേശീയ വേദി ഭാരവാഹികള്‍ അറിയിച്ചു.