Home Kasaragod പ്രമുഖ ചരിത്രകാരന്‍ ഡോ. സി.ബാലന്‍, കന്നട എഴുത്തുകാരന്‍ സുന്ദര ബാറടുക്ക എന്നിവരെ ആദരിച്ചു

പ്രമുഖ ചരിത്രകാരന്‍ ഡോ. സി.ബാലന്‍, കന്നട എഴുത്തുകാരന്‍ സുന്ദര ബാറടുക്ക എന്നിവരെ ആദരിച്ചു

by KCN CHANNEL
0 comment

ജില്ലാ ഭരണ സംവിധാനത്തിന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണഭാഷ ഭാഷ വാരാഘോഷവും നവംബര്‍ ഒന്നിന് വിപുലമായി സംഘടിപ്പിക്കും. ജില്ലാതല പരിപാടി നവംബര്‍ ഒന്നിന് രാവിലെ 10ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. ചരിത്ര ഗവേഷകന്‍ ഡോ. സി.ബാലന്‍, തുളു,കന്നട സാഹിത്യത്തിനും ഭാഷയ്ക്കും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ സുന്ദര ബാരഡുക്ക എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ വി കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം പി.അഖില്‍ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഔദ്യോഗിക ഭാഷ സേവന പുരസ്‌കാരം ജില്ല വിജയിയായ ആര്‍. നന്ദലാലിനും നമ്മുടെ കാസറഗോഡ് ലോഗോ മത്സര വിജയി നിതിനും പുരസ്‌കാരം നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ മുഹമ്മദ് ഷാഫി, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ ,തദ്ദേശ സ്വയംഭരണം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, രാഷ്ട്ര കവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് സാലിയന്‍, അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദന്‍, സീനിയര്‍ സൂപ്രണ്ട് കെ.ടി ബാബു എന്നിവര്‍ സംസാരിക്കും. അവാര്‍ഡ് ജേതാക്കളെ കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എം.വഹാബ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന എന്നിവര്‍ പരിചയപ്പെടുത്തും.

You may also like

Leave a Comment