Home Kasaragod സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖ പ്രയാണം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖ പ്രയാണം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും

by KCN CHANNEL
0 comment

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് നവംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടിവി മധുസൂദനന്‍ അറിയിച്ചു എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്. നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ യുപി സ്‌കൂള്‍ പരിസരത്തും പിലിക്കോട് സികൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തും ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും തുടര്‍ന്ന് കരിവെള്ളൂര്‍ എവി സ്മാരകഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രയാണം തുടരും.

കാസര്‍ഗോഡ് നിന്നുള്ള ദീപശിഖ പ്രയാണം നവംബര്‍ ഒന്നിന് ഹോസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഡ്വ സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്” പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ വിശിഷ്ടാതിഥിയായും ചടങ്ങില്‍ സംബന്ധിക്കും. ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഡിസ്‌കസ് ത്രോ സില്‍വര്‍ മെഡലിസ്റ്റ്
സര്‍വാന്‍. കെ. സി ,
കോമ്മണ്‍വെല്‍ത്ത്, ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഷോട്ട്-പുട്ട് മെഡലിസ്റ്റ്
അനുപ്രിയ. വി. എസ് എന്നിവര്‍ ‘ ചേര്‍ന്ന് ദീപശിഖ തെളിക്കുകയും
ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കുകയും ചെയ്യും

You may also like

Leave a Comment