Home National ശിവകാശിയില്‍ ദീപാവലിക്ക് നടന്നത് 6000 കോടിയുടെ പടക്ക വില്‍പ്പന

ശിവകാശിയില്‍ ദീപാവലിക്ക് നടന്നത് 6000 കോടിയുടെ പടക്ക വില്‍പ്പന

by KCN CHANNEL
0 comment

ദീപാവലിയോടനുബന്ധിച്ച് ശിവകാശിയില്‍ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വില്‍പ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിര്‍മ്മാണ ശാലകളില്‍ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിര്‍മാണ ശാലകളിലായാണ് 6000 കോടിയുടെ പടക്കങ്ങള്‍ വില്‍പ്പന നടത്തിയതെന്ന് തമിഴ്നാട് പടക്ക നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു.

ദീപാവലിയ്ക്ക് ഒരു മാസം മുമ്പേ ശിവകാശിയില്‍ പടക്ക വില്‍പ്പന തുടങ്ങും. ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിര്‍മ്മാണം കുറവായതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

പടക്ക നിര്‍മാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏര്‍പ്പെടുത്തിയത് നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവര്‍ പറയുന്നു. പടക്ക ഉല്‍പന്നങ്ങള്‍ക്ക് അധിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ഇതുമൂലം ശിവകാശി പടക്കനിര്‍മാണ ശാലകളില്‍ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിര്‍മ്മാണം കുറവായതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയിലെ മൊത്തം പടക്ക ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

You may also like

Leave a Comment