ദില്ലി: ദില്ലിയില്‍ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. ശരാശരി മലിനീകരണ തോത് 266 ആയി. വരും ദിവസങ്ങളില്‍ ഇനിയും ഉയരും എന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കാന്‍ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ആശ്വാസകരമായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 2015 ന് ശേഷം താരതമന്യേന മെച്ചപ്പെട്ട വായു?ഗുണനിലവാരമാണ് ഇപ്പോള്‍ ദീപാവലിക്ക് ശേഷം ദില്ലിയിലുള്ളത്.
എന്നാല്‍ സര്‍വേ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ദില്ലയിലും അനുബന്ധ പ്രദേശങ്ങളിലും താമസിക്കുന്ന 69 ശതമാനം കുടുംബങ്ങളിലും വായുമലിനീകരണം മൂലം ഒരാളെങ്കിലും രോ?ഗിയാകുന്നുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. പുക മൂടിയ അന്തരീക്ഷമാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്. ആളുകള്‍ ആസ്ത്മ, കണ്ണെരിച്ചില്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്.