ഇന്ത്യന്‍ ഓണ്‍ലൈന്‍ വിനോദരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ WWE യുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ഇതോടെ ഹോട്ട്സ്റ്റാര്‍, ജിയോസിനിമ തുടങ്ങിയ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത മത്സരമാണ് ഉണ്ടാകുന്നത്.
WWE യുടെ ഉടമകളായ ടികെഒ ഗ്രൂപ്പുമായി നെറ്റ്ഫ്‌ലിക്‌സ് പത്ത് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. WWE യുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സില്‍ നിന്നാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കുന്നത് . അഞ്ചൂറ് കോടി ഡോളറിന്റെ ഈ കരാര്‍ ആഗോളതലത്തിലുള്ള WWE യുടെ സംപ്രേക്ഷണാവകാശത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഇതുവരെ കായിക പരിപാടികള്‍ സ്ട്രീം ചെയ്തിട്ടില്ലാത്ത ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഇപ്പോള്‍ ഇന്ത്യന്‍ കായികരംഗത്തു കൂടുതല്‍ ശക്തമായി ഇടപെടാനാണ് ശ്രമിക്കുന്നത്.