Thursday, December 26, 2024
Home National കന്യാകുമാരി-കശ്മീര്‍ ട്രെയിന്‍ യാത്ര യാഥാര്‍ഥ്യമാകുന്നു

കന്യാകുമാരി-കശ്മീര്‍ ട്രെയിന്‍ യാത്ര യാഥാര്‍ഥ്യമാകുന്നു

by KCN CHANNEL
0 comment

, രാജ്യം കാത്തിരുന്ന ഉദ്ഘാടനം ജനുവരിയിലുണ്ടായേക്കും
ട്രെയിനിന്റെ ഉദ്ഘാടനത്തിനൊപ്പം, കശ്മീരിലെ പൂര്‍ത്തിയായ ഇസഡ് മോര്‍ തുരങ്കവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദില്ലി: കാശ്മീര്‍ താഴ്വരയിലേക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീര്‍ റൂട്ടില്‍ അഞ്ച് എസി സ്ലീപ്പര്‍ ട്രെയിനുകളും വന്ദേ ഭാരത് ചെയര്‍ കാറുകളും പരീക്ഷിക്കാന്‍ റെയില്‍വേ. യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്കായി, ട്രെയിനുകളില്‍ കയറുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് മാതൃകയിലുള്ള സുരക്ഷാ പരിശോധന നടത്തും. ജനുവരി 5 ന് ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ പാതയുടെ കത്ര-റിയാസി ഭാഗത്തിന്റെ അന്തിമ പരിശോധന റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പ് ദ്രുതഗതിയിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ട്രെയിനിന്റെ ഉദ്ഘാടനത്തിനൊപ്പം, കശ്മീരിലെ പൂര്‍ത്തിയായ ഇസഡ് മോര്‍ തുരങ്കവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കത്ര-റിയാസി സെക്ഷനില്‍ കാര്‍ഗോ ലോഡഡ് ട്രെയിനിന്റെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി. സര്‍വീസ് ആരംഭിക്കുന്നതോടെ കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള റെയില്‍ ഗതാഗതം പൂര്‍ത്തിയാകും. നേരത്തെ ജനുവരി 26ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍, സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികമായതിനാല്‍ ജനുവരി 12 ന് ഉദ്ഘാടനം ചെയ്‌തേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലേക്കുള്ള ട്രെയിനുകളില്‍ യാത്രക്കാര്‍ കയറുന്ന പ്ലാറ്റ്ഫോമുകളില്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചരക്കുകള്‍, ലഗേജ്, യാത്രക്കാര്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനക്ക് സമാനമായിരിക്കും സുരക്ഷാ സംവിധാനം.

You may also like

Leave a Comment