അഹമ്മദാബാദ് വിമാന അപകടത്തില്‍ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവര്‍ത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.
ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം നടക്കുക ഇന്നാണ്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ഭാവിയില്‍ ഇത്തരം ആവര്‍ത്തിക്കാതെ വ്യോമയാന മേഖലയില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും നല്‍കും. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്.
അഹമ്മദാബാദ് വിമാന അപകടം; വിദഗ്ധ സംഘം സ്ഥലത്തെത്തി
29