Home Kerala ബഹ്‌റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് റദ്ദാക്കി

ബഹ്‌റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് റദ്ദാക്കി

by KCN CHANNEL
0 comment

മനാമ: ഇന്നത്തെ ബഹ്‌റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഇന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX-474 വിമാനവും റദ്ദാക്കിയിട്ടുണ്ട്.

ഓപ്പറേഷനല്‍ റീസണ്‍ എന്നാണ് സര്‍വീസ് റദ്ദാക്കിയതിന് കാരണമായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ മാനേജ് ഓപ്ഷന്‍ ഉപയോഗിച്ച് ഏഴ് ദിവസം വരെ യാത്രക്കാര്‍ക്ക് ഇതേ റൂട്ടില്‍ മറ്റൊരു ദിവസം യാത്ര സൗജന്യമായി തെരഞ്ഞെടുക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. അല്ലെങ്കില്‍ ടിക്കറ്റിന്റെ തുക പൂര്‍ണമായും തിരികെ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സര്‍വീസ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.

You may also like

Leave a Comment