Home Kerala കോഴിക്കോട് തെരുവുനായ ആക്രമണം; ഒന്‍പതുപേര്‍ക്ക് കടിയേറ്റു.

കോഴിക്കോട് തെരുവുനായ ആക്രമണം; ഒന്‍പതുപേര്‍ക്ക് കടിയേറ്റു.

by KCN CHANNEL
0 comment

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.

ചിലരുടെ മുറിവ് ആഴത്തിലുള്ളതാണ്. ഒരുവിദ്യാര്‍ഥിനിയെ തെരുവുനായ പുറകേ ചെന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ ആക്രമിച്ചതോടെ നിലത്തുവീണ വിദ്യാര്‍ഥിനിയെ പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

You may also like

Leave a Comment