21
ഈ നവംബറില്‍ ആദ്യമായി സ്വര്‍ണവില ഉയര്‍ന്നു. ഒന്നാം തിയതി മുതല്‍ കുറഞ്ഞ സ്വര്‍ണവില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണു വര്‍ധിക്കുന്നത്. പവന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 58,920 രൂപയാണ്.
ഇന്നലെ 120 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. സ്വര്‍ണവില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായിരുന്നു. വില ഇനിയും കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഇന്ന് വില ഉയര്‍ന്നതോടെ ലഭിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7365 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6070 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്