തിരുവല്ല കടപ്ര സ്വദേശി അജിന്‍ ജോര്‍ജാണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പൊലീസിന്റെ പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി അജിന്‍ ജോര്‍ജാണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സ്ത്രീകളുമാണ് കൂടുതലും അജിന്‍ ജോര്‍ജിന്റെ വലയിലാകുന്നത്. പ്രവാസിയായ സാം യോഹന്നാന്‍ എന്നയാളുടെ പരാതിയില്‍ തൃശൂര്‍ ഒല്ലൂരില്‍ നിന്നാണ് മാന്നാര്‍ പൊലീസ് അജിനെ പിടകൂടിയത്. സാമിനും ഭാര്യക്കും യു കെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. ഒക്ടോബര്‍ നാലിന് മെഡിക്കല്‍ എടുക്കാന്‍ എത്തണമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കിയത്.
എളമക്കര സ്വദേശിനിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയതടക്കം ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.