‘കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3,000 രൂപയായി ഉയര്‍ത്തും, 2026-27ല്‍ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കും, പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.




