ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500ഓളം ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി
തിരുവനന്തപുരം : ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകള്‍ പിടികൂടി. വിനോദ് ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. വാണിജ്യ സിലിണ്ടറുകളാണ് പിടികൂടിയത്.
സിവില്‍ സപ്ലൈസ് വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകള്‍ പിടികൂടിയത്. പിടികൂടിയവയില്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ വാഹനങ്ങളിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകള്‍ പിടികൂടിയത്.




