Thursday, November 21, 2024
Home Kerala മന്ത്രി സ്ഥാനം രാജിവെക്കില്ല; തന്റെ ഭാഗം കോടതി കേട്ടില്ല, അന്വേഷണം നടക്കട്ടെ, സജി ചെറിയാന്‍

മന്ത്രി സ്ഥാനം രാജിവെക്കില്ല; തന്റെ ഭാഗം കോടതി കേട്ടില്ല, അന്വേഷണം നടക്കട്ടെ, സജി ചെറിയാന്‍

by KCN CHANNEL
0 comment

ഹൈക്കോടതി വിധിയില്‍ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാന്‍. കോടതി തന്റെ ഭാഗം കേള്‍ക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും.കോടതി അന്വേഷിക്കാന്‍ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാര്‍മ്മികമായ കാര്യങ്ങള്‍ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് വീണ്ടും മന്ത്രി ആയതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പുനരന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞു.അതിന്റെ കാരണവും കോടതി പറഞ്ഞു കാണുമല്ലോ. കോടതി തന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതായിരുന്നു. അത് കേള്‍ക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ താന്‍ ഇതിലെ ഒരു കക്ഷിയായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ കൊടുത്ത റിപ്പോര്‍ട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്. സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്‌നമെന്നനിലയില്‍ നീതിയുടെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ല. മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ ഒരു ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു.ഇനി അതിന് മുകളിലും കോടതി ഉണ്ട്. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേല്‍ക്കോടതിയില്‍ പോകും. പ്രസംഗത്തിന്റെ വിഷയത്തിലേക്ക് വന്നാല്‍ മാത്രമാണ് താന്‍ കക്ഷിയാകുക. ഇപ്പോള്‍ അന്വേഷണത്തെ കുറിച്ചാണ് ചര്‍ച്ച വന്നിരിക്കുന്നത്. എന്റെ ഭാഗം കോടതി കേള്‍ക്കത്തത്തില്‍ തെറ്റില്ല. കോടതി പറഞ്ഞകാര്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. എനിക്ക് നിയമപരമായ നടപടി സ്വീകരിക്കാന്‍ അവകാശം ഉണ്ട്.

You may also like

Leave a Comment