തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് 50,000 രൂപ സഹായം

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് 50,000 രൂപ സഹായം

തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപ സഹായധനം നല്‍കുമെന്നും മോദി അറിയിച്ചു.

തൃശൂരിലെ പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തയറിഞ്ഞതില്‍ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ഇന്ന് മൂന്നരയോടെ തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 13 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഒരാള്‍ വെന്റിലേറ്ററിലാണുള്ളത്. ആശുപത്രിയില്‍ കഴിയുന്നവരില്‍ 5 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് 70 ശതമാനം പൊളളലേറ്റിട്ടുണ്ട്. 40ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്.

Scroll to Top