ദക്ഷിണ കന്നഡയില്‍ നടപ്പാലം തകര്‍ന്ന് എട്ട് പേര്‍ക്ക് പരിക്ക്; വീഡിയോ

ദക്ഷിണ കന്നഡയില്‍ നടപ്പാലം തകര്‍ന്ന് എട്ട് പേര്‍ക്ക് പരിക്ക്; വീഡിയോ

മൂഡബിദ്രി: ദക്ഷിണ കന്നഡയില്‍ നടപ്പാലം തകര്‍ന്ന് എട്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉത്സവഘോഷയാത്രക്കിടെയാണ് സംഭവം. പുച്ചെമോഗരുവിലെ ദിവ്യ ഭണ്ഡാര ഘോഷയാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സുനില്‍ ഷെട്ടി മുകാല്‍ഡി, മാരൂര്‍, ലോകേഷ് ഭണ്ഡാരി എന്നിവരാണ് പരിക്കേറ്റവരില്‍ ചിലര്‍. സംഭവം നടന്നയുടനെ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂഡബിദ്രിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മൂന്ന് പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ധര്‍മ്മനേമ എന്ന ഉത്സവത്തിനിടെ ബാവഡഗുട്ടുവില്‍ നിന്ന് ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷതിമായി പാലം തകര്‍ന്നത്. പാലത്തില്‍ കയറിയവരുടെ ഭാരം താങ്ങാന്‍ കഴിയാത്തതാണ് അപകടത്തിന് പിന്നിലെന്നാണ് നിഗമനം.

Scroll to Top