കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ട് വന്ന അരക്കോടിയോളം രൂപ പട്ടാപ്പകല്‍ കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍.തമിഴ്‌നാട് ഡിണ്ടിഗല്‍ ,മെയിന്‍ റോഡ്, രാംജി നഗറിലെ അറുമുഖന്‍ എന്ന കിട്ടുവിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.. ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തില്‍ നിന്നും ഇയാളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്..
ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ട് വന്ന അരക്കോടി രൂപ അടങ്ങിയ ബോക്സ്
പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസിലാണ് മുഖ്യ സൂത്രധാരന്‍ കൂടി അറസ്റ്റിലായത്…തമിഴ്‌നാട് ഡിണ്ടിഗല്‍ ,മെയിന്‍ റോഡ്, രാംജി നഗറിലെ അറുമുഖന്‍ എന്ന കിട്ടുവിനെയാണ് മഞ്ചേശ്വരം പൊലീസ് ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.മഞ്ചേശ്വരം എസ് ഐ ദിനേശ് രാജന്‍, പൊലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറുമുഖനെ
പിടികൂടിയത്… 2024 മാര്‍ച്ച് 27 ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഉപ്പള ടൗണിലായിരുന്നു കാസര്‍കോടിനെ തന്നെ നടുക്കിയ ഈ വന്‍ കവര്‍ച്ച നടന്നത്..ആക്സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണം കൊണ്ടുവന്ന സ്വകാര്യ കമ്പനിയുടെ വാനിന്റെ ഗ്ലാസ് പൊട്ടിച്ച് അരക്കോടി രൂപയടങ്ങിയ ബോക്സ് എടുത്ത് കൊണ്ട് പോകുകയായിരുന്നു……. ഉദ്യോഗസ്ഥനും, ഡ്രൈവറും എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കയറിയപ്പോഴായിരുന്നു സംഭവം. വാന്‍ എടിഎമ്മിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം കൗണ്ടറില്‍ കയറി എടിഎം ബോക്സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് കവര്‍ച്ച നടന്നത്…..വാനിന്റെ സീറ്റിലായിരുന്നു പണമടങ്ങിയ ബോക്സ്. സംഭവം സമയം വാഹനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. എടിഎമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോകുമ്പോള്‍ തോക്കുമേന്തി സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍ അന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ഇല്ലാതിരുന്നത്, ഗുരുതരമായ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു…സമീപത്തെ കടകളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ച സൂചനകള്‍ പ്രകാരം പോലീസ് അന്വേഷണം നടത്തുകയും കൂട്ടു പ്രതികളായ മുത്തുകുമരന്‍, കാര്‍വരന്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും
ചെയ്തിരുന്നു…കേസിലെ സൂത്രധാരനായ അറുമുഖന്‍ സംഭവനത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ക്കായി പോലീസ് വലവിരിച്ചുവെങ്കിലും, പിടികൂടുവാന്‍ സാധിച്ചിരുന്നില്ല..ഈയടുത്താണ് ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തില്‍ ഇയാള്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചത്…തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഛത്തീസ്ഗഡിലെത്തുകയും, ഒളിവു കേന്ദ്രത്തില്‍ നിന്നും അതിസാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു..അറുമുഖനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.




