Home Entertainment പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്

പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്

by KCN CHANNEL
0 comment


മലപ്പുറം എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് യഥാര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്ത യുവാവിന് റോഡില്‍ തെന്നി വീണ് പരിക്ക്.

മലപ്പുറം: മലപ്പുറം എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡില്‍ തെന്നി വീണ് പരിക്ക്. ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സ്‌കൂട്ടര്‍ റോഡില്‍ നിന്നും തെന്നി മറിഞ്ഞു.

മഴയെ തുടര്‍ന്ന് റോഡില്‍ തെന്നലുണ്ടായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സൂത്രധാരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ ഷൈന്‍ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തില്‍ നിന്നിരുന്നത്. അപകടത്തിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സെല്‍ഫിയും എടുത്താണ് നടന്‍ മടങ്ങിയത്.

You may also like

Leave a Comment