വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകന്‍ ഭദ്രന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന്‍ വരണം ഹൈക്കമാന്റിനോട് അഭ്യര്‍ഥനയുമായി സംവിധായകന്‍ ഭദ്രന്‍. പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകള്‍ക്ക് നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അര്‍ഹനായവനെ അനര്‍ഹനാക്കരുത്. അത് വലിയ ഒരു പൊളിറ്റിക്കല്‍ ബ്ലണ്ടര്‍ ആയി തീരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യകത്മാക്കി.

നേരത്തെ വി.ഡി സതീശന് പിന്തുണയുമായി നടന്‍ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സതീശന്‍ എന്ന നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് സിദ്ദിഖ് പറയുന്നു. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു.

സംവിധായകന്‍ ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ഹൈക്കമാന്റിനോട് ഒരു അഭ്യര്‍ത്ഥന, പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകള്‍ക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അര്‍ഹനായവനെ അനര്‍ഹനാക്കരുത് ! അത് വലിയ ഒരു political blunder ആയി തീരും !

സ്‌നേഹത്തോടെ
ഭദ്രന്‍

Scroll to Top