ആരാകും മുഖ്യമന്ത്രി?

നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുല്‍ ?ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആര്‍സി, കെസി ചേരികള്‍

രാവിലെ ലീ?ഗ് യോ?ഗവും ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗവര്‍ണ്ണര്‍ക്കുള്ള കത്ത് എല്ലാവരില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
ദില്ലി: മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുല്‍ ?ഗാന്ധി. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാന്‍ഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീ?ഗ് എംഎല്‍എമാര്‍ ഇന്ന് രണ്ടിന് എത്തുന്നതില്‍ അസൗകര്യം അറിയിച്ചു. രാവിലെ ലീ?ഗ് യോ?ഗവും ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗവര്‍ണ്ണര്‍ക്കുള്ള കത്ത് എല്ലാവരില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

അതേ സമയം മൂന്ന് ചേരികളും പ്രതീക്ഷയിലാണ്. ആ പേര് കെസി വേണു?ഗോപാലിന്റേത് തന്നെയെന്ന് കെസി ?ഗ്രൂപ്പ് പറയുന്നു. എംഎല്‍എമാരുടെ എണ്ണത്തിലുളള ആത്മവിശ്വാസത്തിലാണ് കെസി ?ഗ്രൂപ്പ്. അവസാന വട്ട ചര്‍ച്ചകള്‍ തുണച്ചെന്ന് വിഡി പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് പ്രതീക്ഷ. അതേ സമയം സമവായ വഴിയിലാണ് ചെന്നിത്തലയെന്ന് ആര്‍സി പക്ഷവും ചൂണ്ടിക്കാട്ടുന്നു. സോണിയയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ചെന്നിത്തല ?ഗ്രൂപ്പ്

Scroll to Top