‘വികസനത്തിന്റെ പുതിയ പാതയില്‍ നാടിനെ നയിക്കാന്‍ സാധിക്കട്ടെ’; വി ഡി സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും

കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സതീശന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ആശംസ നേര്‍ന്നത്.

”കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍”- മമ്മൂട്ടി കുറിച്ചു. ‘നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്‌നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ’- മോഹന്‍ലാല്‍ കുറിച്ചു.

11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു വ്യാഴാഴ്ച 12 മണിയോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നു.

Scroll to Top