പട്ടാപ്പകൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും സ്വർണക്കോയിനുകളും കവർന്നു ; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണാഭരണവും ഗോൾഡ് കോയിനും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട്ട് റെയിൽവെ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി എച്ച് ആസിഫിനെ (24). യാണ് ചോമ്പാൽ പോലീസ് പിടികുടിയത്. 2026 ജനുവരി അഞ്ചിനാണ് സംഭവം. ചോമ്പാൽ കൊഇരാട് തെരുവിൽ സംഗീതികയിൽ എൻ സുധയുടെ വിട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തേക്ക് പോയ സുധ ഉച്ചക്ക് വീട്ടിന് അകത്ത് കയറിയപ്പോൾ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും നഷ്ടപ്പെട്ടതായി കണ്ടത്. സി സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പ്രതിയെ മംഗളരൂനിന്നാണ് പിടികൂടിയത്. ആസിഫ് നിരവധി മോഷണ കേസ്സിൽ പ്രതിയാണെന്ന് എസ് ഐ ടി സുനിൽകുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി

Scroll to Top