കേരളം പുതുയുഗത്തിലേക്ക് യാത്ര തുടങ്ങി, VD – മോഡി ആക്ഷേപം സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

5 ഇന്ദിരാ?ഗ്യാരന്റികള്‍ നടപ്പിലാക്കും, ജനങ്ങള്‍ക്ക് നല്‍കിയ വാ?ഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം പുതുയു?ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ ന?ഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

വെല്ലുവിളികളെ അതിജീവിച്ച് പുതുയുഗത്തിലേക്കായിരിക്കും യാത്ര. നയപ്രഖ്യാപനം UDF സര്‍ക്കാരിന്റെ നയങ്ങളുടെ പ്രതിഫലനം. ലക്ഷ്യം പുതിയ കേരളം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കും. 5 ഗ്യാരന്റികളും നടപ്പിലാക്കും. സര്‍ക്കാര്‍ രൂപകരിക്കുന്ന എല്ലാ പദ്ധതികളിലും പരിസ്ഥിതി ഒരു ഘടകമാകും.

സുസ്ഥിര വികസനമായിരിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. AI ക്ക് പ്രത്യേക പരിഗണന നല്‍കും. ദക്ഷിണേന്ത്യയിലെ ഏവിയേഷന്‍ ഹബായി കേരളത്തെ മാറ്റും. വ്യവസായങ്ങള്‍ക്ക് വേണ്ടി ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കും.

അതിനാല്‍ പല പദ്ധതികളുടെയും അജന്‍ഡ ഇന്നത്തെ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മാറ്റിവച്ചു. ഞങ്ങള്‍ നടപ്പിലാക്കുന്നത് എല്‍ഡിഎഫ് നയമല്ല. പറഞ്ഞത് യുഡിഎഫിന്റെ നയങ്ങള്‍. നയരാഹിത്യം എന്നത് പിണറായി വിജയന്റെ തോന്നല്‍. അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്.

ഇ ഡി റെയ്ഡില്‍ സംസഥാന സര്‍ക്കാരിന് റോളില്ല. സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല. എന്നിട്ടും ആള് കൂടുന്നത് കൊണ്ട് പൊലീസിനെ അയച്ചു. അതില്‍ അഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നു. അവിടെ ഒഫന്‍സ് നടന്നു , അത് ഒരിക്കലും അനുവദിക്കില്ല.

രാഹുല്‍ ഗാന്ധിയെ ആണ് പ്രതിപക്ഷ നേതാവ് കുറ്റം പറഞ്ഞത്. രാഹുല്‍ ഗാന്ധി പരിശോധിക്കാന്‍ വന്നവരുടെ വാഹനം തകര്‍ത്തിട്ടില്ല. 55 മണിക്കൂറാണ് ഇ ഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി ഇരുന്ന് കൊടുത്തത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ റോളില്ല. ക്രമസമാധാന ലംഘനം നടന്നു , അത് ആവര്‍ത്തിക്കാന്‍ പാടില്ല. വാഹനം തകര്‍ത്തത് ഗുരുതരമായ പ്രശ്‌നമാണ്. VD – മോഡി എന്ന ആക്ഷേപം സര്‍ക്കാര്‍ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top