മുഹമ്മദിന്റെ കുറ്റസമ്മതം സത്യമെന്ന് പൊലീസ് ; ചുരുളഴിയുന്നത് 40 വര്‍ഷം മുമ്പത്തെ കൊല, 1986 നവംബറില്‍ കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി മോഹനന്‍

കൂടരഞ്ഞി സ്വദേശി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ സത്യമെന്ന് കണ്ടെത്തി പൊലീസ്. 1986 നവംബറില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വലിയ സമാധാനമെന്ന് മുഹമ്മദ് പറഞ്ഞു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഒരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തി മുഹമ്മദ് രംഗത്തെത്തിയത്. രണ്ട് കൊലപാതകം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍ പൊലീസ് നീണ്ട അന്വേഷണമാണ് നടത്തിയത്. ഒടുവില്‍ 11 മാസങ്ങള്‍ക്ക് ശേഷം പൊലീസ് ഒരു കൊലപാതകിയുടെ അസാധാരണമായ വെളിപ്പെടുത്തല്‍ ശരിയെന്ന് കണ്ടെത്തുകയാണ്. 14ാം വയസ്സിലാണ് മുഹമ്മദ് കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ വലിയ സമാധാനമെന്ന് മുഹമ്മദ് പറഞ്ഞു. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. തിരിച്ചറിവില്ലാത്ത കാലത്ത് ചെയ്ത തെറ്റ് തിരിച്ചറിവുള്ള പ്രായത്തില്‍ ഏറ്റു പറയുകയാണ് ചെയ്തത്. വെള്ളയില്‍ ബീച്ചിലെ കൊലപാതകത്തിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് പറഞ്ഞു.

Scroll to Top