12
തിരുവനന്തപുരം: സ്വര്‍ണവില ഇന്നും വര്‍ധിച്ചു. 200 രൂപയാണ് പവന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ 80 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 57000 ത്തിലേക്ക് എത്തുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപയാണ് ഉയര്‍ന്നത്. വിപണി വില 7125 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപയാണ് ഉയര്‍ന്നത്. വിപണിവില 5885 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്