ഇഡിയെ ഒരുമിച്ച് പ്രതിരോധിക്കുമെന്ന് പറഞ്ഞ സിപിഎം ഇപ്പോള്‍ എവിടെ? ഷോണ്‍ ജോര്‍ജ്

,

ഇഡി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ പിണറായി വിജയന്‍ പ്രതിയായി വരും

കോട്ടയം: മാസപ്പടി കേസ് വീണയില്‍ മാത്രം ഒതുങ്ങുന്നവിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാന്‍ ഉള്ള പരാതി അല്ല കൊടുത്തത് പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട് നിലവില്‍ 10% ത്തിലേക്ക് എത്തിയിട്ടുണ്ട് ഇഡി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ പിണറായി വിജയന്‍ പ്രതിയായി വരും ഇതെല്ലാം നടന്നത് പിണറായി വിജയനുള്ള കൈക്കൂലിയാണ് പിണറായി വിജയന്‍ അപ്പുറത്തേക്കും അന്വേഷണം കടക്കാന്‍ സാധ്യതയുണ്ട് പരാതി കൊടുക്കുമ്പോള്‍ താന്‍ ബിജെപിക്കാരന്‍ അല്ല, ഏതെങ്കിലും ഒരു ഘട്ടത്തില്‍ തന്റെ പരാതിയില്‍ ബിജെപി ഇടപെട്ടിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഈ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ നിലപാട് മാറ്റി ഒരുമിച്ച് പ്രതിരോധിക്കാന്‍ എന്നു പറഞ്ഞ സിപിഎം എപ്പോള്‍ എവിടെയെന്ന് ഷോണ്‍ ചോദിച്ചു പിണറായി വിജയന്റെ കൂടെ ഇപ്പോള്‍ പാര്‍ട്ടി ഇല്ല റെയ്ഡിന്റെ പേരില്‍ എത്ര ആക്രമണങ്ങള്‍ നടന്നു വീണ ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജര്‍ ആയപ്പോള്‍ ഒരു സിപിഎമ്മുകാരനെയും അവിടെ കണ്ടില്ല 26 സഖാക്കള്‍ വീണ കൈക്കൂലി വാങ്ങിയതിന് ജയിലില്‍ കിടക്കുകയാണ് പിണറായി വിജയനും ഗോവിന്ദന്‍ മാഷും ആഹ്വാനം ചെയ്താലും സഖാക്കള്‍ ഒന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനുണ്ടാവില്ല കൊട്ടേഷന്‍ ടീമിനെ കിട്ടിയാല്‍ അവര്‍ മാത്രം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു

Scroll to Top