ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രിലില്‍ ആകും ചിത്രത്തിന്റെ കൊറിയന്‍ റിലീസ്. 100 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യന്‍ ചിത്രം കൊറിയയില്‍ റിലീസ് ചെയ്യപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ നൂറി പിക്‌ചേഴ്‌സ് ആണ് മാര്‍ക്കോ കൊറിയയില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാര്‍ക്കോയ്ക്ക് ലഭിക്കാന്‍ പോകുന്നത്.
അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ മാര്‍ക്കോ എഴുപത് കോടിയിലേറെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളത്തിനൊപ്പം ഹിന്ദിയിലും റിലീസ് ചെയ്ത ചിത്രം വന്‍ പ്രകടനമാണ് നോര്‍ത്ത് ഇന്ത്യയിലും കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസം തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിരുന്നു. ജനുവരി 3(നാളെ)ന് മാര്‍ക്കോയുടെ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തും.