എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍’ വെനസ്വേല ഭൂകമ്പ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ വെനസ്വേലയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

വെനസ്വേലയിലുണ്ടായ വിനാശകരമായ ഇരട്ട ഭൂചലനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ ഇന്ത്യ വെനസ്വേലന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി തന്റെ ദുഃഖം രേഖപ്പെടുത്തിയത്. ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ വെനസ്വേലയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതും വായിക്കുക: വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചത്:
‘ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി, വെനസ്വേലന്‍ സര്‍ക്കാരിനോടും അവിടുത്തെ ജനങ്ങളോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടും ഞാന്‍ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ദുരന്തബാധിതരായ എല്ലാവര്‍ക്കും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്.’

Scroll to Top