ഹോട്ടലുകള്‍ക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും ആശ്വാസമേകി രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകസിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 183 രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയില്‍ നിന്ന് 2,930 രൂപയായി കുറഞ്ഞു. അതേസമയം, 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടര്‍ച്ചയായി വില വര്‍ദ്ധിച്ചതിന് ശേഷം ഈ വര്‍ഷം രേഖപ്പെടുത്തുന്ന ആദ്യ വിലക്കുറവാണിത്. ജനുവരിയില്‍ ഡല്‍ഹിയില്‍ 1,691.50 രൂപയായിരുന്ന 19 കിലോ സിലിണ്ടര്‍ വില തുടര്‍ന്നുള്ള മാസങ്ങളില്‍ കുത്തനെ ഉയരുകയായിരുന്നു. മാര്‍ച്ചില്‍ രണ്ടുതവണയായി 142.50 രൂപ വര്‍ദ്ധിപ്പിച്ചു. മേയ് മാസത്തില്‍ ഒറ്റയടിക്ക് 993 രൂപയും ജൂണ്‍ ഒന്നിന് വീണ്ടും 42 രൂപയും കൂട്ടിയതോടെയാണ് വില 3,113.50 രൂപയിലെത്തിയത്. ഇതിനുശേഷമാണ് ഇപ്പോള്‍ 183 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്.
ഹോട്ടലുകള്‍ക്ക് ആശ്വാസം; വാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു; 19 കിലോ സിലിണ്ടറിന് 183 രൂപ കുറച്ചു




